Connect with us

Hi, what are you looking for?

NEWS

ഓർത്തഡോക്സ് സഭക്ക് കനത്ത തിരിച്ചടി; യാക്കോബായ പള്ളി പിടിച്ചെടുക്കൽ തടഞ്ഞ് സുപ്രീം കോടതി.

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മഴുവന്നൂർ, ഓടക്കാലി, പുളിന്താനം, എരിക്കുംചിറ,ചെറുകുന്ന്, മംഗലം ഡാം എന്നീ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന പള്ളികൾ ഏറ്റെടുത്ത ശേഷം ന്യൂനപക്ഷമായ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നത് ശാശ്വത പരിഹാരമല്ലെന്നായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ മറുപടി.

ഓർത്തഡോക്സ്, യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടർമാർക്കുമെതിരെ ഒക്ടോബർ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. പള്ളി പിടിച്ചെടുക്കാൻ പോലീസിനെ ഉപയോഗിക്കുന്നതിനെയും ശക്തമായി കോടതി എതിർത്തു. ഓർത്തഡോക്സ് വിഭാഗം 2017 വിധി നടാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നെങ്കിലും ഫലമുണ്ടായില്ല. രണ്ട് സഭകളാണെന്ന സത്യവാങ്ങ് മൂലം പിൻവലിക്കുവാനും ഓർത്തഡോക്സ് സഭയെ കോടതി അനുവദിച്ചില്ല.

കോടതിയലക്ഷ്യ ഹർജി പുതിയതായി പരിഗണിച്ച് മെറിറ്റടിസ്ഥാനത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിലുണ്ട്. പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിന് സൂചന നൽകിയിട്ടുണ്ട്.

സെമിത്തേരിയിലെ മൃതദേഹ സംസ്കാര പ്രശ്‌നം സർക്കാർ നിയമ നിർമ്മാണത്തിലൂടെ പരിഹരിച്ചു. തത്വത്തിൽ അതുപോലെ നിയമ നിർമ്മാണം നടത്തി സഭാ തർക്കം പരിഹരിക്കാൻ ഉള്ള അനുവാദമാണ് സർക്കാരിന് ഇന്ന് ലഭിച്ചതെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പോലീസ് പ്രൊട്ടക്ഷനിലൂടെ ഇനി യാക്കോബായ സുറിയാനി സഭയുടെ ഒരു പള്ളിയും പിടിച്ചെടുക്കാൻ കഴിയില്ലെന്നതും ഓർത്തഡോക്സ് വിഭാഗത്തിന് വലിയ ആഘാതമാണ്. യാക്കോബായ സുറിയാനി സഭക്ക് എറെ ആശ്വാസം നൽകുന്ന ഒരു വിധിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്നാണ് വിശ്വാസികളുടെ പ്രതികരണം.

You May Also Like

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

NEWS

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം,...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് വിമത ഭീഷണി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.ഇ.അബ്ബാസ് ആണ് വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം പാനലില്‍ ജയിച്ച അബ്ബാസ്...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ​വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

error: Content is protected !!