Connect with us

Hi, what are you looking for?

CRIME

ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവറെ റിമാൻറ് ചെയ്തു.

പെരുമ്പാവൂർ: ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ റിമാൻറ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക സംഘം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒറീസയിലേക്കും അന്വേഷണം വ്യാപിപിക്കും. ഇയാളുടെ കേരളത്തിലെ കൂട്ടാളികളെക്കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇടുക്കി ഭാഗത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. സെൽവകുമാർ ഇതിനു മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. പ്രത്യേകം പാക്കറ്റുകളിൽ പൊതിഞ്ഞ് ടാങ്കർ ലോറിയുടെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 111 പായ്ക്കറ്റുകളാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിഷു ദിനത്തിൽ പെരുമ്പാവൂർ ഇരവിച്ചിറയിൽ നിന്നും പിടികൂടിയത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...