കോതമംഗലം : സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ കാർഷിക മിഷന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് തലത്തിൽ ജൈവ മിഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനുമാണ് ബ്ലോക്ക് തല കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎ എം ബഷീർ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിൽ, നോഡൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു വി പി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. എസ് അനൂപം, കാർഷിക സർവകലാശാലയുടെ പ്രതിനിധിയായി ഡോ. കെ തങ്കമണി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ, ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ, ജൈവ കർഷകർ, ബ്ലോക്ക് തല തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസിയർ, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വച്ച് ജൈവ കാർഷിക മിഷന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി. മിഷന്റെ ഭാഗമായി ജൈവ ഉൽപാദനോപാധികൾ നിർമ്മിക്കുന്നതിനും വിതരണം നടത്തുന്നതിനും പദ്ധതിയിടുന്നു കൂടാതെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പരിപാടികൾ ജൈവ ഉൽപാദനോപാധികളുടെ വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. കോതമംഗലം ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെടുന്ന കോളേജുകൾ സ്കൂളുകൾ അംഗൻവാടികൾ എന്നിവിടങ്ങളിൽ ജൈവ രീതിയിലുള്ള പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും പദ്ധതിയുടെ ഭാഗമായി ഉദ്ദേശിക്കുന്നു