Connect with us

Hi, what are you looking for?

CRIME

ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി 79 വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തിയാറു പേർക്കെതിരെ റിപ്പോർട്ട് നൽകി.

കോതമംഗലം : ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തിയാറു പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. ആലുവ സ്റ്റേഷൻ പരിധിയിൽ പട്ടേരിപുറം നഗൂർ വീട്ടിൽ ബിജു(48), ബിനാനിപുരം സ്റ്റേഷൻ പരിധിയിൽ പാനയിക്കുളം ചിറയം വാഴക്കൂട്ടത്തിൽ ജിബിൻ (31) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലയിൽ 79 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് 31 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സെൽ, സൈബർ സ്റ്റേഷൻ, ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്.

പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി കെ.കാർത്തിക് പറഞ്ഞു. ആലുവയിൽ പരിശോധനയ്ക്ക് ഐ.പിമാരായ സി.എൽ സുധീർ, എം.ബി ലത്തീഫ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐമാരായ ടി.വി ഷാജു, ഷാജി സി.പി. ഒമാരായ പി.എ ജബ്ബാർ , മാഹിൻ ഷാ, അമീർ, സൗമ്യാ മോൾ എന്നിവരും ബിനാനി പുരത്ത് ഐ.പി വി.ആർ സുനിൽ, എ.എസ്.ഐമാരായ ജോർജ് തോമസ്, അബ്ദുൾ റഷീദ്, എസ്.സി.പി.ഒ ഷീജ തുടങ്ങിയവരും പങ്കെടുത്തു.

You May Also Like