കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ ചെയർപേഴ്സൺ ലളിതകുമാരി മോഹനൻ സ്വാഗതവും അധ്യാപക പ്രതിനിധി ബിജു മാധവൻ കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മെറ്റിൻ മാത്യു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ വാർഡ് മെമ്പർമാരായ ബിജി പി ഐസക് നിതിൻ മോഹൻ MPTA ചെയർപേഴ്സൺ ചിത്ര മനോജ്,ഷാലി വി.എം. അനീഷ് കെ ബി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
