സഹകാരികൾക്കു വിലക്കുറവിൽ എല്ലാവിധ ഇംഗ്ലീഷ്, ആയുർവേദ, വെറ്റിനറി മരുന്നുകളും പൊതു വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ അത്യാവശക്കാർക്ക് വീടുകളിലേക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന തരത്തിൽ ആരംഭിച്ചിട്ടുള്ള ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്‌ഘാടനം ബഹു. കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. മറ്റു ഇതര ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയതും, കാർഷിക, വിദ്യാഭ്യാസ, കല, കായിക മേഖലകളിലെ പ്രവർത്തനങ്ങളും , ആരോഗ്യ രംഗത്തെ പുതിയ സംരംഭവും ബാങ്കിന്റെ ഒരു പ്രത്യേകതയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു . കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായിരുന്നു . ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നിഷ കെ, സി പിഐ (എം) നേര്യമംഗലം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ഇ ജോയി , സി പി ഐ (എം) കവളങ്ങാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ജോയി പി മാത്യു , സി പി ഐ കവളങ്ങാട് എൽ സി സെക്രട്ടറി ജോയി അറമ്പൻകുടി, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, സർക്കിൾ സഹകരണ യൂണിയൻ അംഗം കെ ബി മുഹമ്മദ്, ജനതാദൾ (എസ്) എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ്സ് (മാണി) നിയോജക മണ്ഡലം പ്രസിഡന്റ് എൻ സി ചെറിയാൻ , ബാങ്ക് ഭരണസമിതി അംഗങ്ങളായ അനീഷ് മോഹനൻ , വി സി മാത്തച്ചൻ, ഹൈദ്രോസ് പി എം , അഭിലാഷ് കെ ഡി , ജോസഫ് ജോർജ്, സോണിയ കിഷോർ, ബിന്ദു ജോബി, ലിസി ജോയി, ബാങ്ക് സെക്രട്ടറി കെ കെ ബിനോയി എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് പോൾ കൃതജ്ഞത രേഖപ്പെടുത്തി.
