Connect with us

Hi, what are you looking for?

NEWS

ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യയന വർഷത്തിനു തുടക്കമായി.

കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ വെച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ടി വി,കേബിൾ,നെറ്റ് എന്നീ സൗകര്യങ്ങളൊന്നുമില്ലാത്ത 4 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ അധ്യായന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോതിഷ് പി,പിണ്ടിമന സ്കൂൾ പി റ്റി എ പ്രസിഡന്റ് അനീഷ് തങ്കപ്പൻ,ദീപൻ വാസു,ബി ആർ സി അധ്യാപകരും പങ്കെടുത്തു.ബി ആർ സി,പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ,ഊരു വിദ്യാലയങ്ങൾ,എം ജി എൽ സി,വായനശാലകൾ,അംഗൻവാടികൾ എന്നിവ വഴി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് ആവശ്യമായ പഠന സംവിധാനങ്ങൾ ഒരുക്കി കൊടുക്കുമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!