കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണ വൂർ കുടി ആദിവാസി നഗറിന്റെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.ഇതേ പദ്ധതിയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരി, തേര ആദിവാസി നഗറിലും കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഒരു കോടി രൂപ അനുവദിച്ച് പദ്ധതി നടപ്പിലാക്കിയിരുന്നു.
നിലവിൽ മാമലക്കണ്ടം മേട്നാംപാറ ആദിവാസി നഗറിനും 1 കോടി രൂപ അനുവദിച്ചുള്ള പ്രവർത്തികൾ ഇപ്പോൾ നടന്നുവരികയാണ്.കൂടാതെ കീരംമ്പാറ പഞ്ചായത്തിലെ ഏറുപുറം എസ് സി നഗർ, കോട്ടപ്പടി പഞ്ചായത്തിലെ മുണ്ടൂർ എസ് സി നഗർ എന്നിവയുടെ നവീകരണത്തിനായി ഒരു കോടി രൂപ യുടെ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നടപ്പാക്കിയിരുന്നു.ഇതിന് പുറമേയാണ് ഇപ്പോൾ പിണവൂർകുടി ആദിവാസി നഗറിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഊരു കൂട്ടം ചേർന്ന് നടപ്പിലാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ചചെയ്ത് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
