കോതമംഗലം: സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിൻ്റെ വിതരണം കോതമംഗലത്തെ മുഴുവൻ റേഷൻ കടകളിലും ആരംഭിച്ചു.കശുവണ്ടിപ്പരിപ്പ്, നെയ്യ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ഏലക്ക ,വെളിച്ചണ്ണ, തേയില, ശർക്കര പുരട്ടി, ചിപ്സ്, ഉണക്കലരി, പഞ്ചസാര, ചെറുപയറ്, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിങ്ങനെ പതിന്നാല് ഐറ്റം അടങ്ങുന്ന കിറ്റാണ് ഓണത്തോടനുബബിച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്.ഇന്നലെയും ഇന്നുമാണ് മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നത്. 25, 26, 27 പിങ്ക് കാർഡ്, 29, 30, 31, നീല കാർഡ്, സെപ്റ്റംബർ 1, 2, 3 വെള്ള കാർഡ് എന്ന ക്രമത്തിൽ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും. മേൽപറഞ്ഞിട്ടുള്ള തിയതികളിൽ വാങ്ങാൻ പറ്റാത്ത എല്ലാ കാർഡ് ഉടമകൾക്കും സെപ്റ്റംബർ 4,5,6,7 തീയതികളിൽ റേഷൻ കടകളിൽ നിന്നും വാങ്ങാവുന്നതാണ്.