Connect with us

Hi, what are you looking for?

NEWS

ഓണം – കോതമംഗലം താലൂക്കിൽ എക്സ് സൈസ് പരിശോധന കർശന മാക്കാൻ തീരുമാനം.

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
10 സംയുക്ത റെയ്‌ഡുകൾ ഉൾപ്പെടെ 1141 പരിശോധനകൾ നടത്തിയിട്ടുള്ളതും, 2310 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതും, പരിശോധനകൾക്കിടയിൽ 114 എൻ ഡി പി എസ് കേസുകളും, 120 അബ്കാരി കേസുകളും,ഈ കേസുകളിൽ ഉൾപ്പെട്ട മൂന്നു വാഹനങ്ങളും 17 ലിറ്റർ വ്യാജ വാറ്റുചാരായം, ഒരു നാടൻ തോക്ക്, 667 ലിറ്റർ വാഷ്, 28.404 കിലോഗ്രാം കഞ്ചാവ്, 21.739 ഗ്രാം ഹാഷിഷ് ഓയിൽ ,9.59 ഗ്രാം ഹെറോയിൻ, 4.633 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം മെത്താംഫിറ്റാമിൻ, 3 കഞ്ചാവ് ചെടികൾ ,269.7 ലിറ്റർ വിദേശമദ്യം ,എന്നിവ കണ്ടെടുത്തിട്ടുള്ളതും അബ്കാരി എൻഡിപിഎസ് കേസുകളിലായി 16180/- രൂപ തൊണ്ടി മണിയായി കണ്ടെടുത്തിട്ടുള്ളതാണ്.

11 ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ 17 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 273 കേസുകളിലായി 54600/- രൂപ പിഴ ഈടാക്കിയിട്ടുള്ളതും 37 നഗർ പരിശോധനകളും 1102 കള്ളുഷാപ്പുകൾ പരിശോധന നടത്തി. 177 കള്ളിന്റെ സാമ്പിളുകളും 72 പ്രാവശ്യം വിദേശ മദ്യഷാപ്പുകൾ പരിശോധിച്ചു. 20 വിദേശമദ്യ സാമ്പിളുകളും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ ബി എൻ എസ് എസ് 129 വകുപ്പ് പ്രകാരം ജിതിൻ @കണ്ണൻ,അമ്പാടിസോമൻ എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് മൂവാറ്റുപുഴ ആർ ഡി ഒ യ്ക്ക്‌ 08.08.2025 കത്ത് നൽകിയിട്ടുണ്ട്. വിമുക്തി പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് റെസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ ലീഗൽ സർവീസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് 120 പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതാണ് .

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും ഹാഫ് മരത്തോൺ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതാണ്.ഇത്തരത്തിലുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നിയമ നടപടികളും ബോധവൽക്കരണ പരിപാടികളും കഴിഞ്ഞ മാസങ്ങളിൽ കോതമംഗലം എക്സ് സൈസ് ഓഫീസിന്റെ പരിധിയിൽ നടത്തിയതായി എക്സ് സൈസ് സർക്കിൾ ഇൻസ്‌പെക്ടർ യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ എക്സ് സൈസ് മെഡലിന് അർഹനായ അസിസ്റ്റന്റ് എക്സ് സൈസ് ഇൻസ്‌പെക്ടർ കെ എ നിയാസിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എം എൽ എ യോഗത്തിൽ അഭിപ്രായപ്പെട്ടു. അവാർഡിന് അർഹനായ കെ എ നിയാസിനെ ആന്റണി ജോൺ എം എൽ എ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ ഗോപി എം പി,സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി, ഡെപ്യൂട്ടി തഹസിൽദാർ നസീറ റ്റി എ,എ ഇ ഒ ഓഫീസ് പ്രതിനിധി ഷിജോ ജോർജ് എന്നിവർ സംസാരിച്ചു.സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം എസ് സ്വാഗതവും എക്സ് സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ് നന്ദിയും രേഖപ്പെടുത്തി.

You May Also Like

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...

NEWS

കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

error: Content is protected !!