കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി സി എം സി അധ്യക്ഷത വഹിച്ചു.ആഘോഷ ചടങ്ങിൽ പ്രിൻസിപ്പൽ റവ സിസ്റ്റർ ലിസ് മരിയ സി എം സി, പി ടി എ പ്രസിഡന്റ് സിജു പുന്നേക്കാട്, എം പി ടി എ പ്രസിഡന്റ് അനു ജോൺസൺ എന്നിവർ ആശംസകളറിയിച്ചു.
ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ റിനി മരിയ സി എം സി സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ ബെൽസി സി എം സി നന്ദിയും രേഖപ്പെടുത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി അധ്യാപകരുടെ തിരുവാതിരയും മലയാളി മങ്ക മത്സരവും നടന്നു. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഉണ്ടായിരുന്നു.
