കോതമംഗലം : കോതമംഗലം പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷൻ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേവപ്രസാദ് ജി, അസിസ്റ്റൻ്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം , അസിസ്റ്റൻ്റ് എഞ്ചിനീയർ രേഖ എൻ എം, ക്ലാർക്കുമാരായ രവി , ഷിജി,ഡ്രാഫ്റ്സ്മാൻ ഷിജു,ബിജി, കരാറുകാരായ ലിജു പോൾ, വർഗീസ്കുട്ടി തുടങ്ങിയവർ
സംസാരിച്ചു.
