Connect with us

Hi, what are you looking for?

NEWS

ഫയറല്ല… വൈൽഡ് ഫയറാകാൻ കേരളം: സ്വപ്ന ഫൈനൽ നാളെ, ആകാംഷയിലും, അതിലേറെ അഭിമാനത്തിലും പ്രാർത്ഥനയോടെയും എം. എ. കോളേജ് 

 

കോതമംഗലം :78- മത് സന്തോഷ്‌ ട്രോഫി ഫുട്ബോൾ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൌളിയിലെ ജി. എം. സി. ബാലയോഗി സ്റ്റേഡിയത്തിൽ കേരളം നാളെ ചൊവ്വ ബൂട്ട് കെട്ടുമ്പോൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് അഭിമാനത്തിന്റെയും, ഒപ്പം ആകാംഷയുടെയും ദിനം. കേരള ടീമിലെ മിന്നും താരങ്ങളായ മുഹമ്മദ്‌ റോഷൽ, ആദിൽ അമൽ, മുഹമ്മദ്‌ അജ്സൽ എന്നിവർ എം. എ. കോളേജിന്റെ കായിക താരങ്ങളാണ്.ഞായറാഴ്ച മണിപ്പൂരുമായി നടന്ന സെമിയിൽ ഹാട്രിക് ഗോൾ നേടി താൻ വെറും ഫയറല്ല… വൈൽഡ് ഫയർ എന്നു കാണിച്ച മുഹമ്മദ്‌ റോഷലും, ആദിൽ അമലും കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികളാണ്. മുഹമ്മദ്‌ അജ്സൽ പൂർവ്വ വിദ്യാർത്ഥിയും.കേരള ടീമിന്റെ സഹ പരിശീലകനായ പ്രൊഫ. സി.ഹാരി ബെന്നി എം. എ. കോളേജിലെ കായിക വകുപ്പ് മേധാവിയുമാണ്.

 

പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമായ ഹാരി, കേരളത്തിലെ കായിക അധ്യാപകരിൽ ആദ്യമായി ഏഷ്യൻ ഫുട്ബോൾ ഫെഡറഷന്റെ ഗോൾ കീപ്പിങ് “ബി ലൈസൻസ്” നേടിയ വ്യക്തിയാണ് . കൂടാതെ എ എഫ് സി “ബി”കോച്ചിങ് ലൈസൻസ്,ഇന്റർനാഷണൽ പ്രൊഫഷണൽ സ്കൗട്ടിംഗ് ലെവൽ “ടു ലൈസൻസ്”,പൊസിഷൻ സ്പെസിഫിക് സ്കൗട്ടിംഗ് ലൈസൻസ്എന്നീ പ്രൊഫഷണൽ ലൈസൻസുകളും,

ഫുട്ബോളിൽ എൻ ഐ എസ് ഡിപ്ലോമയും നേടിയിട്ടുണ്ട് .2016ലെ സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനുമായിരുന്നു.

ക്വാർട്ടറിൽ ജമ്മു കാശ്മീരിനെ ഏക പക്ഷീയമായ ഒരു ഗോളിന് കിഴടക്കിയും, സെമിയിൽ ഒന്നിനെതിരെ അഞ്ചു ഗോളിന് മണിപ്പൂരിനെ തോൽപ്പിച്ചുമാണ് കേരളം ഫൈനലിലെത്തിയത്. ചൊവ്വ വൈകിട്ട് 7.30 ന് നടക്കുന്ന സ്വപ്ന ഫൈനൽ മത്സരത്തിൽ ഏഴു തവണ ജേതാക്കളായി സന്തോഷ കപ്പിൽ മുത്തമിട്ട കേരളം, 32 തവണ ജേതാക്കളായ ബംഗാളിനെ നേരിടാനൊരുങ്ങുമ്പോൾ എം. എ കോളേജ് മാനേജ്മെന്റും,അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളുമെല്ലാം കേരള ടീമിന്റെ വിജയ പ്രതീക്ഷയിലും,പ്രാർത്ഥനയിലുമാണ്.

 

You May Also Like

error: Content is protected !!