കോതമംഗലം: ഞാറ്റുവേല ചന്തയുടെയും കർഷക ഗ്രാമസഭകളുടെയും ബ്ലോക്ക് തല ഉദ്ഘാടനം പല്ലാരിമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. കർഷകർക്ക് നടീൽ വസ്തുക്കളുടെ വിതരണവും,പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റവും,കൃഷി ആരംഭവുമാണ് ഞാറ്റുവേല ചന്തയിൽ ഉദ്ദേശിക്കുന്നത്.ജൂൺ 22 മുതൽ ജൂലൈ 4 വരെയാണ് തിരുവാതിര ഞാറ്റുവേല.ഇതിൻ്റെ ഭാഗമായി ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണത്തിന് കൃഷി വകുപ്പ് വേദിയൊരുക്കുന്നു.
പല്ലാരിമംഗലം സെൻ്ററിൽ മൈത്രി പച്ചക്കറി ക്ലസ്റ്ററിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ തൈകളുടെയും,വിത്തുകളുടെയും,കാർഷിക ഉൽപ്പന്നങ്ങളുടെയും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു അദ്ധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീലാ പോൾ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്,ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ഹസ്സൻകുഞ്ഞ്,മെമ്പർമാരായ നിസാമോൾ ഇസ്മായിൽ,ഷമീന അലിയാർ,എ പി മുഹമ്മദ്,എ എ രമണൻ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻ്റുമാരായ ജിംസിയ,ബീന കെ എം,ക്ലസ്റ്റർ ഭാരവാഹികളായ മൂസ ടി എം,പരീത് ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു സ്വാഗതവും,കൃഷി ഓഫീസർ ജാസ്മിൻ തോമസ് നന്ദിയും അറിയിച്ചു.