കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അനാഥ – അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രസ്തുത സ്ഥാപനങ്ങളിലെ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. മാവേലി സ്‌റ്റോർ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നതെന്നും തൊട്ടടുത്ത മാവേലി സ്റ്റോർ വഴി സ്ഥാപനങ്ങൾക്ക് കിറ്റുകൾ ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.
