Connect with us

Hi, what are you looking for?

CHUTTUVATTOM

പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരം ഉത്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്‍നാടന്‍, മുന്‍സിപ്പല്‍ വാര്‍ഡ്‌ കൗൺസിലർ രാജശ്രീ രാജു, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എ.എസ്.പി അനൂജ് പലിവാല്‍, മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, തുടങ്ങിയവർ പങ്കെടുത്തു. രണ്ടു നിലകളിലായി 845 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം  നിർമിച്ചിരിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഷനില്‍ പ്രത്യേക വിസിറ്റേഴ്സ് റൂം, ക്യാന്‍റീൻ, ഉദ്യോഗസ്ഥർക്ക് വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് പ്രത്യക സെല്ലുകൾ സ്റ്റേഷന്‍റെ പ്രത്യേകതയാണ്. 2 കോടി 95 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് ചിലവായത്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ആധുനിക രീതിയിൽ പണികഴിപ്പിച്ച ഈ സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി കാർത്തിക് പറഞ്ഞു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...