കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനം കോതമംഗലം ഡിപ്പോയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ. കെ ടോമി അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, കോതമംഗലം സർവീസ് സഹകരണ ബാങ്ക് E 583 പ്രസിഡന്റ് എൽദോസ് പോൾ, ബാബു കൈപ്പിള്ളി, ബേബി പൗലോസ്, അശോകൻ, ആശാ ലില്ലി തോമസ്( ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ), അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, സിമോൻ എ ഡി, രമേശ് ബി, ജയ്സൺ ജോസഫ്, ബിജു കെ ആർ എന്നിവർ സന്നിഹിതരായിരുന്നു.
രാവിലെ ആരംഭിക്കുന്ന ഇന്റർ സ്റ്റേറ്റ് സർവീസ് 04.50 കോതമംഗലത്ത് നിന്ന് ആരംഭിച്ച് ആലുവയിൽ എത്തി 06.00 മണിക്ക് കോതമംഗലം- ചെറുതോണി- കട്ടപ്പന- കമ്പംമെട്ട് വഴി കമ്പത്തിന് പോകും. 12.10 മണിക്ക് കമ്പത്തു നിന്നും ഇതേ വഴി തന്നെ എറണാകുളത്തിന് പോയി കോതമംഗലത്ത് അവസാനിക്കും. ഈ സർവീസ് 06/11/2025 മുതൽ റെഗുലർ ആയി ഓടിക്കും.1993 ന് ശേഷം ആദ്യമായിട്ടാണ് കോതമംഗലത്ത് നിന്നും ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും കോതമംഗലത്ത് നിന്നും ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിക്കുന്നതിന് അനുമതി നൽകിയ സർക്കാരിനും വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കോതമംഗലം പൗരാവലിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
						
									


























































