കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിജോ കെ കെ സ്വാഗതം ആശംസിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി,ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി, ഷജി ബെസി, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ്, എസ് എം സി ചെയർമാൻ അഭിലാഷ് കെ ആർ,മുൻ എച്ച് എം സെയ്ത് മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. എ ആർ അനി,ഷാജി വർഗീസ്,പി എ റജിൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എം പി ടി എ ചെയർപേഴ്സൺ സജിനി സി ജെ നന്ദി രേഖപ്പെടുത്തി.
ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.



























































