പൈമറ്റം: ഗവ: യു പി സ്കൂളിൽ കോതമംഗലം എൽഎൽഎ ആൻ്റണി ജോണിൻ്റെ ആസ്തി വികസനഫണ്ടിൽനിന്നും 15 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച ക്ലാസ്റൂമുകളുടെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, എ എ രമണൻ, നസിയ ഷെമീർ ഹെഡ്മിസ്ട്രസ് സിനി എം വർഗ്ഗീസ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം എം നിസീമ,സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ റഷീദ്, പിടിഎ പ്രസിഡൻ്റ് പി എച്ച് സക്കീർ, എംപിടിഎ ചെയർപേഴ്സൺ അൻസൽന അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു


























































