കുട്ടമ്പുഴ: 2022- 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങളെ പരിചയപെടുത്തുന്നതിനും കുട്ടമ്പുഴ പഞ്ചായത്ത് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഷെൽട്ടർ ഹാളിൽ വെച്ചായിരുന്നു ക്ലാസ് നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, മെമ്പർമാരായ മേരി കുര്യാക്കോസ്,ഷീല രാജീവ്,ശ്രീജ ബിജു, എന്നിവർ ക്ലാസിൽ പങ്കെടുത്തു,
ബോധവത്കരണ കോതമംഗലം താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ജിയോ, കുട്ടമ്പുഴ പഞ്ചായത്ത് ഇൻഡസ്ട്രി ഓഫീസർ clement, എന്നിവ ക്ലാസിന് നേതൃത്വം നൽകി.
