നേര്യമംഗലം : വാളറ കോളനിപ്പാലത്തിന് സമീപം തോമസ് മങ്ങാട്ടിന്റെ വീട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിന്നവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6 മണിയോടേയാണ് സംഭവം. കോതമംഗലത്ത് നിന്നും മാങ്കുളം ഭാഗത്തേയ്ക്ക് വന്ന യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ടവരെ വിദഗ്ദ ചികിൽസയ്ക്കായി എറണാകുളം ജില്ലയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.അപകടത്തിന്റെ ആഘാതത്തിൽ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു.
