Connect with us

Hi, what are you looking for?

CRIME

വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി.

നേര്യമംഗലം: തലക്കോട് വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരും രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ തലക്കോട് ചെക്ക് പോസ്റ്റിന്റെ തെക്ക് വശം മുള്ളരിങ്ങാട് പ്രദേശ അതിർത്തി ഉൾ വനത്തിനുള്ളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റുന്നതിനുള്ള 140 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടിച്ചെടുത്തു.

പാറക്കെട്ടുകൾക്കിടയിലുള്ള അള്ളിൽ രഹസ്യമായാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഇലക്ഷനോടനുബന്ധിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്‌. കൂടാതെ മുൻകുറ്റവാളികളായ അനധികൃത മദ്യവിൽപന സംഘങ്ങളേയും ചാരായ വാറ്റ് കേസിൽ പ്രതികളായിട്ടുള്ളവരുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുനതിന് തുടർ അന്വേഷണം ഊർജ്ജിതമാക്കി. റെയ്‌ഡിൽ പ്രിവൻറീവ് ഓഫീസർ സാജൻപോൾ, പ്രിവൻറീവ് ഓഫീസർ എൻ.എ മനോജ് (ഇന്റലിജൻസ് വിഭാഗം) സിവിൽ എക്സൈസ് ഓഫീസർമാരായ , ജെറിൻ പി ജോർജ്ജ്, ബേസിൽ തോമസ് എന്നിവരും പങ്കെടുത്തു

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....