കോതമംഗലം : കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രികയായ ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ പ്രസന്നകുമാരി (കവിത )(33) തൽക്ഷണം മരിച്ചു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. ഇടുക്കി പാറത്തോട്. സ്വദേശി വിജയൻ (60) ഇട്ടിക്കുന്നേൽ, ശാന്തകുമാരി ( 62 ),കടുവള്ളിങ്കൽ മാധവൻ (65) കടുവള്ളിക്കൽ, അനിഷ് (33) എന്നിവർക്കാണ് പരിക്ക്, എല്ലാവരും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ് . മരിച്ച പ്രസന്നയുടെ മൃതദേഹം ബസേലിയോസ് ആശുപത്രിമോർച്ചറിയിൽ. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
