Connect with us

Hi, what are you looking for?

CHUTTUVATTOM

തലക്കൽ ചന്തു ഊരിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര നയിച്ചു.

നേര്യമംഗലം: നേര്യമംഗലം സോസൈറ്റി ജങ്ഷനിൽ നിന്നും ബുധനാഴ്ച പതിനൊന്നു മണിക്ക് തലക്കൽ ചന്തു കോളനിയിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര നടത്തി. തലക്കൽ ചന്തു കോളനിയിലെ കാടിന്റെ മക്കൾ പ്രിയ നേതാവിന്റെ ഒപ്പം പദയാത്രയിൽ പങ്കെടുത്തു. വനവാസികൾക്ക് വീട് വെക്കാനെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച് നീക്കിയിട്ട സ്ഥലത്തു നിന്ന മരങ്ങളും അങ്ങോട്ട് പോകാനുള്ള വ്യാജേന മാറ്റിയിട്ട വഴിയിൽ നിന്ന മരങ്ങളും കുറച്ചു മാസങ്ങൾക്ക് മുൻപ് മുറിച്ചു മാറ്റിയിരുന്നു. എണ്ണി തീട്ടപ്പെടുത്തിയ എഴുപത്തി രണ്ടു മരങ്ങൾക്കു പകരം തൊണ്ണൂറോളം മരങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ വനം കൊള്ളക്കാർ മുറിച്ചു മാറ്റിയത് ഇതിനകം വാർത്തയായി കഴിഞ്ഞിരുന്നു.

അനധികൃതമായി നടത്തിയ മരംമുറിക്കെതിരെ ആദിവാസികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മുറിച്ചിട്ട മരങ്ങളിൽ ചിലത് വനം കൊള്ളക്കാർക്ക് കടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വനം കൊള്ളക്കെതിരെ കാടിന്റെ മക്കൾക്ക്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കൊള്ളക്ക് അവസരമൊരുക്കിയ മുഖ്യമന്ത്രിയെ പ്രോസിക്യുട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ -കൊള്ള മാഫിയകളെ തുറുങ്കിൽ അടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പദയാത്ര.

സോസൈറ്റി ജങ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പദയാത്ര ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു,ജില്ലാ സെക്രട്ടറി ഇ.റ്റി നടരാജൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പി.ജി ശശി,വി.കെ സോമൻ,ബിനോയി ബ്ലായിൽ,ബൈജു നേര്യമംഗലം,വി.ബി നന്ദകുമാർ,എന്നിവർ നേതൃത്വം നൽകി. തൊട്ട് മുൻപ് മണിയമ്പാറയിൽ നിന്നും ആരംഭിച്ച് നേര്യമംഗലത്ത് സമാപിച്ച പദയാത്രയുടെ സമാപന യോഗവും ജില്ലാ പ്രസിഡന്റ് ഉത്ഘാടനം ചെയ്തിരുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...