നേര്യമംഗലം: നീണ്ടപാറ റോഡിലെ അപകടാവസ്ഥിയിൽ ആയ പാലവും, നേര്യമംഗലം സ്കൂളിനോട് ചേർന്നുള്ള പ്രദേശത്തെ വെള്ള കെട്ടുന്ന ഭാഗവും ആന്റണി ജോൺ MLA സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ ഓട നിർമ്മിക്കുമെന്നും, അപകടാവസ്ഥയിൽ ആയ പാലം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും എന്നും എം എൽ എ ഉറപ്പ് നൽകി. നേര്യമംഗലം നീണ്ടപാറ റോഡിന്റെ പണി ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു. സിപിഐഎം ഏരിയസെക്രട്ടറി സ: ഷാജി മുഹമ്മദ്, ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ് മോഹനൻ, ഹരീഷ് രാജൻ, കണ്ണൻ , രാജേന്ദ്രൻ എന്നിവരും എം.എൽ.എ അനുഗമിച്ചു.
