നേര്യമംഗലം : ശമ്പളം കിട്ടാത്തതിനേതുടര്‍ന്ന് നീണ്ടപാറയിലെ തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി സൈറ്റില്‍ തൊഴിലാളി ആത്മഹത്യാ ഭീക്ഷണി മുഴക്കി. പവര്‍ ഹൗസ് ബ്ലോക്കിന്‍റെ മുകളില്‍കയറി നിലയുറപ്പിച്ച തൊഴിലാളിയെ പോലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത്. മൂന്നുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. മലപ്പുറം സ്വദേശി മെഹബൂബ് റഹ്‌മാൻ ആണ് ആത്മഹത്യാഭീക്ഷണി മുഴക്കിയത്. നീണ്ടപാറ ലോവർപെരിയാർ 1 തൊട്ടിയാർ ഹൈഡ്രോ ഇലക്ടിക് പ്രോജക്ടിൽ തൊഴിലാളികൾക്ക് കൂലി നല്കുന്നില്ലെന്ന്നും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്ന് ആരോപിച്ച് തൊഴിലാളി പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് അനുനയിപ്പിച്ച് ആളെ താഴെ ഇറക്കി
