Connect with us

Hi, what are you looking for?

NEWS

പാറ അടർന്ന് വീണു; ഇടുക്കി മേഖലയിലേക്ക് പോകുന്ന വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്.

കോതമംഗലം : നേര്യമംഗലം വനമേഖലയിൽ ഇടുക്കി റോഡിന്‌ മുകളിലായി കാഴ്ചപ്പാറ ഭാഗത്ത്‌ മലമുകളിൽ നിന്നും ഇന്നലെ വ്യാഴാഴ്ച്ച രാവിലെ 8:30ന് പാറ അടർന്ന് വീണിട്ടുണ്ട്. പാറ വീണ ഭാഗത്ത്‌ ധാരാളം വൃക്ഷങൾ ഉള്ളതിനാൽ താഴ്ഭാഗം റോഡിന് സമീപത്തേക്ക് പതിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾ ഉടൻ വനത്തിനുള്ളിൽ പോയി നോക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. ആയതിനാൽ വനത്തിനുള്ളിലേക്ക് പ്രവേശിക്കുവാൻ പാടുള്ളതല്ല. വില്ലാഞ്ചിറ തുടങ്ങി പനംകുട്ടി വരെയുള്ള ഭാഗത്ത് രാത്രി യാത്ര ചെയ്യുന്നതും വാഹനങ്ങൾ വനാതിർത്തിയിൽ നിർത്തിയിടുന്നതും ഒഴിവാക്കേണ്ടതാണ്. വനത്തിനുള്ളിൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ താഴെ പറയുന്ന നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അറിയിച്ചു.

8547601442
8547601475
8547601450

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...