കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പ്രതിഭാ സംഗമത്തിൽ ആദരിച്ചു. ആന്റണി ജോൺ എം എൽ എ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.മേഖല കമ്മിറ്റി പ്രസിഡന്റ് അക്ഷയ് വിജയൻ അധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്,ഡി വൈ എഫ് ഐ നേര്യമംഗലം മേഖലാ സെക്രട്ടറി അമൽ കെ. എസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഇ ജോയ്, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
