Connect with us

Hi, what are you looking for?

NEWS

തോക്കുമായി മാവോയിസ്റ്റുകളെന്ന് തോന്നുന്ന നാലംഗ സംഘത്തെ കണ്ടതായി അഭ്യൂഹം; പോലീസും വനംവകുപ്പും തിരച്ചിൽ ഊർജ്ജിതമാക്കി

കോതമംഗലം :നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന കോഴി വണ്ടി ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. മാവോയിസ്റ്റുകളെന്ന അഭ്യൂഹത്തിൽ പോലീസും വനംവകുപ്പും സംയുക്തമായാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം അഞ്ചാം മൈലിൽ ഭാഗത്ത് തോക്കുധാരികളെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇന്നലെ വ്യാഴാഴ്ച്ച പുലർച്ചെ 4 മണിയോടെ ഇതുവഴി അടിമാലി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലഗസംഘത്തെ കണ്ടത്. ഇയാൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിൽ ഉള്ളതായാണ് ഡ്രൈവറുടെ വെളിപ്പടുത്തൽ. ഡ്രൈവറിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസും അന്വേഷണത്തിനിറങ്ങിയിരിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതരിൽ ലഭിക്കുന്ന പ്രാഥമിക വിവരം. അഞ്ചാംമൈലിലെ വനമേഖല കുട്ടമ്പുഴ വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ തിരച്ചിൽ കുട്ടമ്പുഴ, പൂയംകുട്ടി ഇടമലയാർ മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. വാഹന ഡ്രൈവർ കണ്ടത് മാവോയിസ്റ്റുകളെയാണെന്ന തരത്തിലാണ് പ്രചാരണങ്ങൾ ശക്തിപ്പെട്ടിട്ടുള്ളത്. എന്നാൽ ഇക്കാര്യം പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടില്ല.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...