കോതമംഗലം :കോതമംഗലം മുനിസിപ്പാലിറ്റിയിൽ ‘മേരാ ലൈഫ് മേരി സ്വച്ച് ശഹർ’ ക്യാംപയിന് തുടക്കമായി.പോസ്റ്റർ പ്രകാശനം നഗരസഭയുടെ ശുചിത്വ അംബാസിഡറുമായ ആൻ്റണി ജോൺ എം എൽ എ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിക്ക് നൽകി കൊണ്ട് നിർവഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ രമ്യ വിനോദ്,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്, മുനിസിപ്പൽ കൗൺസിലർന്മാർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
