കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നത് യു.ഡി.എഫിന്റെത് കള്ള പ്രചരണം..
ചെറുവട്ടൂർ 17ആം വാർഡ് ഊരംകുഴി കവലക്കൽ അലീമ മക്കാർ ലൈഫ് ഭവന പദ്ധതിയിൽ 2020 ഭവന രഹിതരുടെ ലിസ്റ്റില് ജനറൽ വിഭാഗത്തിൽ മുൻഗണന പ്രകാരം 29 ആയി ഉൾപ്പെട്ടിട്ടുള്ളതും തുടർന്ന് ആനുകൂല്യം നൽകുന്നതിന് കരാറുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തുകയും അപേക്ഷകൻ ആനുകൂല്യം ലഭിക്കുന്നതിന് വച്ച അപേക്ഷയില് റേഷൻ കാർഡ് നമ്പർ പ്രകാരം മകൻ ഇബ്രാഹിം വീടിനോട് ചേർന്ന് പുതിയ വീട് പണിതുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെടുകയും ഒരേ റേഷന് കാർഡ് പ്രകാരം 2വീടുകൾ അനുവദിക്കുന്നത് തടസമുള്ള വിവരം അലീമയെയും മകനെയും അറിയിച്ചിട്ടുള്ളതാണ്.
ഒരേ റേഷൻ കാർഡിൽപ്പെട്ടവരെ ഒരേ കുടുംബമായി പരിഗണിച്ച് ഭവന സഹായം നൽകുകയാണ് സർക്കാർ മാനദണ്ഡം എന്നുള്ളതിനാലും അപേക്ഷ വച്ച റേഷൻ കാർഡ് നമ്പർ പ്രകാരം മകന് പുതിയ വീട് ഉള്ളതിനാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ നിയമപരമായി തടസം ഉള്ളതാണെന്ന വിവരം ഗ്രാമപഞ്ചായത്ത് ഭരണസമിതി കൂടി തീരുമാനമെടുത്ത് അറിയിച്ചിട്ടുള്ളതാണ്. അലീമയെയും കുടുംബത്തെയും വീണ്ടും
തുടർന്ന് വീട് വച്ച മകൻ ഇബ്രാഹിമിൻ്റെ പേര് റേഷൻ കാർഡിൽ നിന്ന് 16/06/2023 ൽ ഒഴിവാക്കി വരുകയും അപേക്ഷ വച്ച റേഷൻ കാർഡ് നമ്പർ പ്രകാരം 20/02/2021 ലാണ് ഭവന ആനുകൂല്യ അർഹത തിയതി എന്നുള്ളതിനാൽ അപേക്ഷ വച്ച പ്രധാന രേഖയായ ഒരേ റേഷൻ കാർഡിൽ രണ്ട് വീടുകൾ ഉള്ളതായി വന്നാൽ സർക്കാർ ഉത്തരവ് പ്രകാരം തടസ്സമുള്ളതാണന്നും അലീമയെയും മറ്റൊരു മകനായ സിദ്ധീക്കിനെയും വീണ്ടും നേരിട്ട് വിവരം അറിയിച്ചിട്ടുള്ളതാണ്.
കഴിഞ്ഞ നാളുകളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അലീമയും മറ്റൊരു മകനായ സിദ്ധിക്കും സ്ഥാമസിച്ച് കൊണ്ടിരുന്ന വീടിന് കേടുപാടുകൾ സംഭവിക്കുകയും അതിന് ശേഷം ചേർന്ന പഞ്ചായത്ത് ഭരണ സമിതി നിയമത്തിന്റെ ഇളവ് അവിശ്യപ്പെട്ടുകൊണ്ട് അലീമക്ക് വീട് നൽകുന്നതിന് കേരള സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ലൈഫ് മാനദണ്ഡ പ്രകാരം 2020 ഭവന രഹിത ലിസ്റ്റിൽ ഉള്ള അലിമയെയും മകനെയും ലൈഫ് മാനദണ്ഡ ഇളവ് നൽകി എത്രയും പെട്ടന്ന് പരിഗണിക്കണമെന്നും ബഹു ജില്ല കളക്റ്ററോടും, ലൈഫ് മിഷനോടും ബഹു.കേരള സർക്കാരിനോടും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ടേന തീരുമാനം എടുത്തിട്ടുള്ളതും ലൈഫ് മിഷന്റെയും സർക്കാരിന്റെയും തീരുമാനം അനുസരിച്ച് എത്രയും വേഗം നൽകുന്നതാണെന്നും ലൈഫ് മിഷന് മുഖേന നിലവിലെ ഭരണ സമിതി 252 വീടുകൾ നൽകിയിട്ടുള്ളതും ലൈഫ് മിഷൻ ഫ്ലാറ്റ് ഉൾപ്പടെ ധ്യത ഗതിയിൽ ഭവന സമുച്ചയത്തിന്റെ ജോലികൾ നടന്ന് വരുന്നതും ഈ വിവരങ്ങൾ എല്ലാം നാട്ടിലെ ജനങ്ങൾക്ക് അറിവുള്ളതാണന്നിരിക്കെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ കള്ളപ്രചരണവും പ്രഹസന സമരവുമായി വരുന്ന യു.ഡി.എഫിന്റെ കാപട്യം തിരിച്ചറിയണമെന്നും പി.എം മജീദ് അറിയിച്ചു.