Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ : കർശന ജാഗ്രത നിർദ്ദേശങ്ങൾ ; ജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിച്ച് ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ പൂർണ്ണമായും ലോക്‌ ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ നെല്ലിക്കുഴിയിൽ വച്ച് അടിയന്തിര യോഗം ചേർന്നു. അൻപതിനായിരത്തോളം ജനസംഖ്യയും,നാലായിരത്തോളം അതിഥി തൊഴിലാളികളും തിങ്ങി താമസിക്കുന്നതും, കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യവസായ മേഖലയും ആയ നെല്ലിക്കുഴിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

പഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുവാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി നെല്ലിക്കുഴിയിലേക്കുള്ള മെയ്ൻ റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടയ്ക്കും, മെയ്ൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് നോൺ സ്റ്റോപ് ആയിരിക്കും,ക്ലിനിക്കുകൾ,മെഡിക്കൽ സ്റ്റോർ,പാൽ സൊസൈറ്റി എന്നിവ പ്രവർത്തിക്കും. പച്ചക്കറി,പലചരക്ക്, ബേക്കറി എന്നിവ റൊട്ടേഷൻ വ്യവസ്ഥയിൽ തുറക്കുവാനും പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ ആക്കുവാനും തീരുമാനിച്ചു,കടകളിൽ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ മുഴുവൻ കടകളിൽ സൂക്ഷിക്കുക,കടകളിൽ സാനിറ്റൈസർ കരുതുകയും,മാസ്ക്,സാമൂഹ്യ അകലം എന്നിവ കർശനമായും പാലിച്ചുകൊണ്ട് കടകളിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കും,പോലീസ്-ആരോഗ്യ വകുപ്പുകളുടെ പരിശോധന കർശനമാക്കും,ബക്രീദുമായി ബന്ധപ്പെട്ട ക്രമീകരങ്ങൾക്കായി മഹല്ല് ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം ചേരും.

ഫർണിച്ചർ അടക്കമുള്ള ഒരുവ്യാപാര സ്ഥാപനങ്ങളും, ഹോട്ടലുകളും പ്രവർത്തിക്കില്ല, കോവിഡുമായി ബന്ധപ്പെട്ടെടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചും പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും യോഗത്തിൽ തീരുമാനമായി.ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ പരമാവധി സഹകരിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും,കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും,യോഗ തീരുമാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും എംഎൽഎ പറഞ്ഞു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി, തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗ്ഗീസ്,സുനിൽ മാത്യു,ഡി വൈ എസ് പി മുഹമ്മദ് റിയാസ്,സർക്കിൾ ഇൻസ്പെക്ടർ അനിൽ ബി,ജില്ല പഞ്ചായത്ത് അംഗം കെ എം പരീത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർമാർ സഹീർ കോട്ടപറമ്പിൽ,പി എം മജീദ്,കെ ജി ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!