കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ബോണസ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ എൻ ബി ജമാൽ,എം എം അലി, മൃദുല ജനാർദ്ദനൻ,വാർഡ് മെമ്പർമാരായ റ്റി എം അബ്ദുൽ അസീസ്, സീന എൽദോ,ശോഭാ രാധാകൃഷ്ണൻ, അരുൺ സി ഗോവിന്ദ്, മൊയ്തീൻ കുഞ്ഞ് കെ കെ, ബീനാ ബാലചന്ദ്രൻ, ഷഹന അനസ്,
ഷാഹിദാ ഷംസുദ്ദീൻ, സുലൈഖ ഉമ്മർ,വൃന്ദ മനോജ്,ഷറഫിയ ഷിഹാബ്, പഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ്, അസിസ്റ്റന്റ് സെക്രട്ടറി അരുൺ സി, വി ഇ ഒ ലിനി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ സ്വാഗതവും ഹരിത കർമ്മ സേന കോ – ഓർഡിനേറ്റർ സൽമ ലത്തീഫ് നന്ദിയും അറിയിച്ചു.
41 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണസമ്മാനമായി പതിനായിരം രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് നൽകിയത്. ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ വിവിധ കലാ മത്സരങ്ങളും ഉണ്ടായിരുന്നു.
