കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബി ജമാൽ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ മിനി സജീവ്,
പഞ്ചായത്ത് മെമ്പർമാരായ ഷാഹിദ ഷംസുദ്ദീൻ, കെ കെ നാസർ, വൃന്ദാ മനോജ്, സീന എൽദോസ്, അരുൺ സി ഗോവിന്ദൻ, ഷഹന അനസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരുൺ സി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ വിമല ഇ കെ കൃതജ്ഞതയും രേഖപ്പെടുത്തി. കലോത്സവത്തോടനുബന്ധിച്ച് ഓണസദ്യയും ഒരുക്കിയിരുന്നു.
