Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി ബഡ്ജറ്റ്; കമ്മീഷൻ പറ്റാനുള്ള തട്ടിപ്പ് ബഡ്ജറ്റെന്ന് പ്രതിപക്ഷം.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച വാർഷിക ബഡ്ജറ്റ് ഭൂരഹിതരായ ഭവന രഹിതരെ പാടെ അവഗണിച്ചു കൊണ്ടുള്ള കമ്മീഷൻ പറ്റാനുള്ള തട്ടിപ്പ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച 2022 – 23 ബഡ്‌ജറ്റ് ദിശാബോധമില്ലാത്തതും പാവങ്ങളെ അവഗണിക്കുന്നതുമാണന്ന് പ്രതിപക്ഷം ആരോപിച്ചു. വർഷങ്ങളായി അപേക്ഷ വച്ച് കാത്തിരിക്കുന്ന ഭൂരഹിതരായ ഭവന രഹിതരെ പാടെ അവഗണിച്ചു കൊണ്ടുള്ള ലക്ഷങ്ങൾ കമ്മീഷൻ ലഭിക്കുന്ന പദ്ധതികൾക്കാണ് ഭരണ സമിതി മുൻഗണന നൽകിയിട്ടുള്ളത്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള യാതൊരു പദ്ധതിയും ഈ ബഡ്ജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ല. ലൈഫ് ഭവന പദ്ധതിയിൽ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് ഇന്നത്തെ ബഡ്ജറ്റിലും വകയിരുത്തിയിട്ടില്ല തുടർ ഭരണം ലഭിച്ച സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണ സമിതിയും സ്ഥലമില്ലാത്ത ഭവന രഹിതരായവർക്ക് വേണ്ടി നാളിതുവരെ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫർണ്ണിച്ചർ കേന്ദ്രമായ നെല്ലിക്കുഴിയിൽ ഒരു ഫർണ്ണിച്ചർ ഹബ്ബ് ആരംഭിക്കുമെന്ന വാഗ്ദാനം നാളിതുവരെ നടപ്പിലാക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷവും ഫർണ്ണിച്ചർ ഹബ്ബ് പദ്ധതിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടായെങ്കിലും നാളിതുവരെ അതിനൊള്ള ഒരു നീക്കവും നടത്തിയിട്ടില്ല കോതമംഗലം MLA യും നെല്ലിക്കുഴി കാർക്ക് നൽകിയ ഉറപ്പായിരിന്നു നെല്ലിക്കുഴിയിൽ ഒരു ഫർണ്ണീച്ചർ ഹബ്ബ് ആതും വെള്ളത്തിൽ വരച്ച വര പോലെയായി. പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി സ്വയം തൊഴിൽ പദ്ധതിക്കായും ഫണ്ട് വകയിരുത്തിയിട്ടില്ല. പട്ടികജാതി വിഭാകങ്ങൾക്കായി പ്രത്യക പദ്ധതികൾ ഒന്നും തന്നെ ഇല്ലാത്ത ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ റിറച്ച പോലെയായതായി UDF പാർലമെന്ററി ലീഡർ MV റെജി ആരോപിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...