കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വിഹിതം 100% ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വസ്തു നികുതി പിരിവ് തുടങ്ങി 100 % പൂർത്തീകരിച്ച് മികച്ച പ്രവർത്തനം നടത്തിയ വാർഡ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. അനുമോദന യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം എം അലി,എൻ ബി ജമാൽ, മൃദുല ജനാർദ്ദനൻ,മെമ്പർമാരായ എം വി റെജി,ശോഭ രാധാകൃഷ്ണൻ,സെക്രട്ടറി സാബു എം ജെ തുടങ്ങിയവർ പങ്കെടുത്തു.
