Connect with us

Hi, what are you looking for?

NEWS

വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കോതമംഗലം: മേതലയിലെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിനിരയായ കുടുംബത്തിന് നീതി നിഷേധിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മുനിസിപ്പൽ ജംഗ്ഷനിൽ നിന് പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ബാരിക്കേട് വച്ച് തടഞ്ഞു. നെല്ലിക്കുഴി മേതലയിലെ അന്‍വറിന്റെ വീടാക്രമണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും, അന്‍വറിനെയും ഭാര്യയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ചെറുവട്ടൂര്‍ മണ്ഡലം പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പിഎഎം ബഷീര്‍ നേതൃത്വം നല്‍കി. ഡിസിസി പ്രസിഡന്റ് .മുഹമ്മദ് ഷിയാസ് സമരം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എസമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലംതല നേതാക്കളും പോഷക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ അണിനിരന്നു. പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ ബാരിക്കേട് വച്ച് പോലീസ് തടഞ്ഞു.


ബാരിക്കേട് മറിച്ചിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നതിനാല്‍ ബാരിക്കേട് മറികടക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല. ബാരികേടിന് മുകളില്‍ ക്കയറി നിന്നും റോഡില്‍ കുത്തി ഇരുന്നും നിരവധി സമയം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാനോ, നീക്കം ചെയ്യാനോ ശ്രമിച്ചില്ല ആയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

error: Content is protected !!