നെല്ലിക്കുഴി : ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ. നൗഫൽ സ്വാഗതവും നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ വിനയൻ ,മെമ്പർ വൃന്ദാ മനോജ്, കോതമംഗലം ബി.ആർ.സി ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ സജീവ് കെ ബി, ഹെഡ്മിസ്ട്രസ് ശ്രീരഞ്ജിനി എം, ഗവൺമെൻറ് ടിടിഐ പ്രിൻസിപ്പാൾ പ്രീതി ജി, പി ടി എ പ്രസിഡണ്ട് അബു വട്ടപ്പാറ, പിടിഎ വൈസ് പ്രസിഡണ്ട് സുബൈർ, മദർ പിടിഎ പ്രസിഡൻറ് റംല ഇബ്രാഹിം എന്നിവർ ആശംസകളും അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ് നന്ദി പറഞ്ഞു. കോതമംഗലം ബി.ആർ. സി യിൽ നിന്നും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 63 ശാസ്ത്ര ഉപകരണങ്ങളാണ് ശാസ്ത്ര പാർക്കിൽ സജ്ജമാക്കിയത്.