Connect with us

Hi, what are you looking for?

NEWS

ഡൊമിസിലിയറി കോവിഡ് കെയർ സെൻ്റർ ഉൽഘാടനം ചെയ്തതിനുപിന്നാലെ CFLTC യായി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവ്.

നെല്ലിക്കുഴി : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ സ്കൂളിൽ തുടങ്ങിയ ഡൊമിസിലിയറി കോവിഡ് കെയർസെൻ്റർ ആൻ്റണിജോൺ എം.എൽ.എ.ഉൽഘാടനം ചെയ്തു, തൊട്ടുപിന്നാലെ കേന്ദ്രം CFLTC യായി ഉയർത്തിക്കൊണ്ടുള്ള സർക്കാർഉത്തരവ് വന്നു. കോവിഡിനെ നേരിടാൻ സംസ്ഥാനസർക്കാർ സർവ്വസജ്ജമാണെന്ന് എം.എൽ.എ.ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മഹാമാരിയെ നേരിടുന്ന കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ കാട്ടുന്ന മാതൃകാപരമായ ഇടപെടലിൻ്റെ ഉദാഹരണമാണ് നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെന്ന് എം.എൽ.എ.പ്രശംസിച്ചു. അധികൃതരുടെ ഇടപെടലിനൊപ്പം രോഗവ്യാപനം തടയാൻ ജനജാഗ്രത ഉണരണമെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി.

ഉൽഘാടന ചടങ്ങിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.എ.മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭവിനയൻ, ഹെൽത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ.ബി.ജമാൽ, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റ ചെയർമാൻ എം.എം.അലി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, വാർഡ്മെംബർ വൃന്ദമനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.എം.അബ്ദുൾ അസീസ്, സുലേഖ ഉമ്മർ, നാസർകാപ്പുംചാലിൽ, എം.ബി. റെജി, നാസർ വട്ടേക്കാടൻ, ഷറഫിയ ഷിഹാബ്, മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ, കോതമംഗലം മർക്കൻ്റയിൽ ബാങ്ക് പ്രസിഡൻ്റ് കെ.എം. പരീത്, പഞ്ചായത്ത് സെക്രട്ടറി സി.കെ.സന്തോഷ്, അസി.സെക്രട്ടറി ഇ.എം.അബ്ദുൾ അസീസ്, സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് സലാം കാവാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ സിജുറാം, യൂസഫ് കാട്ടാംകുഴി, പി.എ.സുബൈർ, പി.എ.അൻഷാദ്, ടി.പി. ഷിയാസ്,നിയാസ് എന്നിവർ സംബന്ധിച്ചു.

DCCയിൽനിന്നും കോവിഡ്ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റ്റായി (CFLTC) അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെ കോവിഡ് ആശുപത്രിയായി ചെറുവട്ടൂരിലെ കേന്ദ്രം മാറി. 24 മണിക്കൂറും ഡ്യൂട്ടിയിൽ
2 ഡോക്ടർമാരുണ്ടാകും. രോഗികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റാഫ് പാറ്റേണും അനുവദിക്കും. കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനായി വിപുലമായ മെഡിസിൻ – ഓക്സിജൻ ലഭ്യതയും സി.എഫ്.എൽ.റ്റി.സിയുടെ പ്രത്യേകതയായിരിക്കും. ഡി.സി.സി.യിലെ 50 ബെഡ് സൗകര്യത്തിൽ നിന്ന് രോഗികളുടെ വർദ്ധനവനുസരിച്ച് 100 ബഡ് സൗകര്യത്തിലേക്ക് മാറാനും സി.എഫ്.എൽ.റ്റി.സി.ആയതിലൂടെ സാധിക്കും. നെല്ലിക്കുഴി പഞ്ചായത്തിലെ ജനസാന്ദ്രത കണക്കിലെടുത്താണ് അടിയന്തിര നടപടിയിലൂടെ CFLTC അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....