കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 15-ാം വാർഡിലെ അരീക്കച്ചാൽ എസ് സി കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഏ ആർ വിനയൻ,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ,മൃദുല ജനാർദ്ദനൻ,താഹിറ സുധീർ എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ സി ഇ നാസർ സ്വാഗതവും,അശോകൻ നന്ദിയും പറഞ്ഞു.
