കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഇരുമലപടി കിഴക്കേകവല മഞ്ചാടിപാടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയുത്സവം 27-11-2024 ബുധൻ രാവിലെ 10 മണിക്ക് കോതമംഗലം MLA ആൻ്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചാടി പാടം കർഷക കൂട്ടായ്മ ഭാരവാഹികളായ പി കെ ബാപ്പുട്ടി അധ്യക്ഷത വഹിച്ച ചടങ് പി എച്ച് ഷിയാസ് റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ എം എ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം വി റെജി, വാർഡ് മെമ്പർമാരായ ടി എം അബ്ദുൾ അസീസ്, നാസർ വട്ടേക്കാടൻ, അരുൺ സി ഗോവിന്ദ് , സി ഇ നാസർ, അലി പടിഞ്ഞാറേച്ചാലിൽ, രാജു പോൾ, അബുബക്കർ ഇല്യാസ്, സിയാദ് ഹസ്സൻ, സാറ മൊയ്തു ,അലിയാർ പി വി,കൃഷി ഭവൻ ഉദ്യോഗസ്ഥയായ പ്രിയ എസ് എന്നിവരും ,പാടശേഖര സമിതിയംഗങ്ങളും,
സാംസ്കാരിക വേദി ഭാരവാഹികളും ,തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. 13 ഏക്കറിലധികം വരുന്ന പാടശേഖരം
യന്ത്രസഹായത്താലും കർഷക തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വച്ചും മണ്ണ് ഇളക്കി വാച്ചാലുകളും തോടും നവീകരിച്ച് മാലിന്യം നീക്കിയാണ് കൃഷി യോഗ്യമാക്കിയത്.