കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു.
നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും 5 കിലോമീറ്റര്‍ ദൂരത്തിലായി നൂറ്കണക്കിന് ഫര്‍ണിച്ചര്‍ വ്യാപാര ശാലകളാണുളളത് . ഈ കച്ചവട സ്ഥാപനങ്ങളില്‍ അധികവും വ്യാപാരം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ജില്ലയില്‍ തന്നെ ഏറ്റവും അധികം വാടക നല്കുന്ന വ്യാപാരസ്ഥാപനങ്ങളാണ് നെല്ലിക്കുഴിയില്‍ ഏറെയും ഉളളത്.ഇതോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളും നൂറ്കണക്കിന് പഞ്ചായത്തില്‍ എങ്ങും ഉണ്ട് .
മഹാമാരിയുടെ വരവോടെ കല്ല്യാണങ്ങളും ,വീട്മാറ്റവും എല്ലാം നിലച്ചതോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയിരുന്ന ഫര്‍ണിച്ചര്‍ ഉപഭോക്താക്കള്‍ നെല്ലിക്കുഴിയിലേക്ക് എത്താതായി ഇതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ യാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യവസായി സമിതി നേതാക്കളും സംയുക്തമായി അവലോകന യോഗം ചേര്‍ന്നത്. പ്രതിസന്ധിയെ അതിജീവിക്കാന്‍ രണ്ട്മാസത്തേക്ക് 50 ശതമാനം വാടക വാങ്ങാന്‍ കെട്ടിട ഉടമകളോട് അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റും കെട്ടിട ഉടമയുമായ സി.ബി അബ്ദുല്‍ കരീമും,വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ കെ.എം മുഹമ്മദും നെല്ലിക്കുഴിയിലെ ഇവരുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങള്‍ക്ക് വാടക ഇനത്തില്‍ 50 ശതമാനം ഇളവ് നല്‍കാമെന്നും അറിയിച്ചു.
പ്രതിസന്ധി കടുത്തതോടെ വ്യാപാരികള്‍ക്ക് കെട്ടിട വാടക നല്കാന് കഴിയാതാവുകയും നിര്‍മ്മാണ ജോലികള്‍ എല്ലാം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..ഇതോടെ നിര്‍മ്മാണ ജോലി ചെയ്തിരുന്ന പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ ദുരിതത്തിലാണ് ഇപ്പോള്‍ .ഇതുമായി ബന്ധപെട്ട് തൊഴില്‍ ലഭിച്ചിരുന്ന സോമില്ലുകളും ഗുഡ്സ് വാഹനതൊഴിലാളികളും കയറ്റി ഇറക്ക് തൊഴിലാളികള്‍ അടക്കം നൂറ്കണക്കിന് ആളുകള്‍ ജോലിയില്ലാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
നോട്ട് നിരോധനവും, ജി.എസ്.ടി.യും നട്ടെല്ല് തകര്‍ത്ത ഈ വ്യാപാര മേഖല കടുത്ത പ്രതിസന്ധി അതിജീവിച്ച് പിച്ചവയ്ക്കവെ യാണ് കോവിഡ് മഹാമാരി ഈ മേഖലയെ ഇപ്പോള്‍ പാടെ തളര്‍ത്തിയത് .നെല്ലിക്കുഴി പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗവും ജോലി സാധ്യതയുമാണ് ഇന്നീ ഈ മേഖല .ബാങ്ക് വായ്പ്പകളും മറ്റ് ചിട്ടി ഇടപാടുകളും വഴി കച്ചവടം നടത്തിയിരുന്ന ഈ വ്യാപാരികള്‍ ബാങ്ക് വായ്പ്പാതിരിച്ചടവ് മുടങ്ങിയും ചിട്ടക്ക് പണമടക്കാന്‍ കഴിയാതെയും നിരവധി വ്യാപാരികള്‍ കടകെണിയില്‍ അകപെട്ട് കടുത്ത മാനസീക ആഘാതത്തിലും പ്രതിസന്ധിയിലുമാണുളളത്.നിരവധി ഷോറുമുകള്‍ നെല്ലിക്കുഴിയില്‍ ഇതിനകം പൂട്ടികഴിഞ്ഞു. നിരവധി റൂമുകള്‍ കാലിയായി കിടക്കുന്നു . ആയതിനാല്‍ കെട്ടിട ഉടമകള്‍ വാടക ഇനത്തില്‍ ഇളവുകള്‍ നല്‍കിയും ബാങ്കുകള്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിച്ചും വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടല്‍ നടത്തി ദുരിതം അകറ്റണമെന്ന് നെല്ലിക്കുഴിയിലെ വ്യാപാരിസംഘടനകളുടെ സംയുക്ത അവലോകന യോഗം ആവശ്യപെടുന്നത്.
ഏകോപനസമിതി നേതാക്കള്‍ ആയ സി.ബി കരീം,കെ.എ ഹമീദ് ,അബ്ബാസ് കാംബാക്കുടി,വ്യാപാരി സമിതി നേതാക്കള്‍ ആയ എന്‍.ബി യൂസഫ്,അബുവട്ടപ്പാറ ,കെ.കെ ബഷീര്‍ തുടങ്ങിയവദുടെ നേതൃത്വത്തിലാണ് യോഗം നടന്നത്