Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ ഹൈടെക് സ്കൂളിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു.

കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹൈടെക് സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രവർത്തികൾ പൂർത്തീകരിച്ച ഡോക്യുമെൻ്റും,താക്കോൽ കൂട്ടവും ആൻ്റണി ജോൺ എം എൽ എ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് റ്റി എൻ സിന്ധു ടീച്ചർക്ക് കൈമാറി. 33000 സ്ക്വയർ ഫീറ്റിൽ 21 ക്ലാസ് റൂമുകളും,2 ഹൈടെക് ലാബുകൾക്കും പുറമേ ആധുനിക രീതിയിലുള്ള 8 ടോയ്ലറ്റുകളും,ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്,അനുബന്ധ ഇലക്ട്രിക്,പ്ലബ്ബിങ്ങ് വർക്കുകൾ
ഉൾപ്പെടെയുള്ള പ്രവർത്തികളാണ് പൂർത്തീകരിച്ചത്.

അവശേഷിക്കുന്ന ലാൻഡ് സ്കേപ്പിങ്ങ് പ്രവർത്തി കൂടി വേഗത്തിൽ പൂർത്തീകരിച്ച് സ്കൂളിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുമെന്നും എം എൽ എ അറിയിച്ചു.ചെറുവട്ടൂർ സ്കൂളിനു പുറമെ പല്ലാരിമംഗലം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ 3 കോടിയുടെയും,മറ്റ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 5 സ്കൂളുകളിൽ 1 കോടിയുടെയും വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും,നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കെ എം പരീത്,വാർഡ് മെമ്പർ എം കെ സുരേഷ്,സ്കൂൾ പി റ്റി എ പ്രസിഡൻ്റ് സലാം കാവാട്ട്,സ്കൂൾ പി റ്റി എ വൈസ് പ്രസിഡൻ്റ് എൻ എസ് പ്രസാദ്,യൂസഫ് കാട്ടാംകുഴി,എം ജി ശശി,സി എ മുഹമ്മദ്,എൻ പി നസീമ,ബിനു ജോർജ്ജ്,ഷിൻ്റോ ചാക്കോ,രാജീവ് പുല്ലുവഴി,കെ എച്ച് സൈനുദ്ദീൻ,പി ബി ജലാലുദ്ദീൻ,ബേസിൽ ജോസഫ്,ഷീല ഐസക്ക്, എസ് രമാദേവി,എം ആർ രാജേഷ്,അയ്യപ്പൻ കുറ്റിലഞ്ഞി,അധ്യാപകർ,കിറ്റ് കോ ഏജൻസി പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....