കോതമംഗലം: ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം മേഖലാ വാഹന പ്രചരണ ജാഥ ജനുവരി 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുട്ടംപുഴ ടൗണിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് വായനശാല പടിയിൽ സമാപിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.അബു മൊയ്തീൻ ജാഥാ ക്യാപ്റ്റനും എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ജാഥയുടെ മാനേജരുമായി നടത്തിയ ഉദ്ഘാടനം കുട്ടംപുഴ ടൗണിൽ സി .ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി നിർവ്വഹിച്ചു. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ.പോൾ അധ്യക്ഷത വഹിച്ചു.
ജാഥയിൽ സി.ഐ.ടി.യു. താലൂക്ക് പ്രസിഡന്റ് പി.എം.മുഹമ്മദാലി, എ.ഐ.ടി യു സി താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ്, ഐ.എൻ.ടി.യു.സി. താലൂക്ക് സെക്രട്ടറി റോയി കെ.പോൾ, എസ്.ടി.യു പ്രസിഡന്റ് കെ.എം.കുഞ്ഞിംബാവ ,(കെ .ടി.യു സി എം) പ്രസിഡന്റ് എൻ.സി.ചെറിയാൻ, (കെ.ടി.യു.സി – ജേക്കബ്) പ്രസിഡന്റ് ജോയി കവുങ്ങം പിള്ളി, (കെ.ടി.യു സി.-സ്ക്കറിയ) പ്രസിഡന്റ് ഷാജി പീച്ചക്കര ,ഐ.എൻ.എൽ.സി.സെക്രട്ടറി ടി.പി.തമ്പാൻ തുടങ്ങിയവർ ജാഥാ അംഗങ്ങളായി വിവിധ സ്വീകരണ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
ജാഥ കീരംപാറ, പിണ്ടിമന, കോട്ടപ്പടി, നെല്ലിക്കുഴി, കോതമംഗലംമുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം ജാഥയുടെ സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.അഷ്റഫ് കുത്തുകുഴി വായനശാല പടി ജംങ്ങ്ഷനിൽ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനാ നേതാക്കളായ ടി.സി. ജോയി, പി.പി. മൈതീൻ ഷാ, സീതി മുഹമ്മദ്, ശശികുഞ്ഞുമോൻ, ജയിംസ് കൊറമ്പേൽ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
You must be logged in to post a comment Login