കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ഇരുപത്തിനാലു മണിക്കൂര്‍ പൊതുപണിമുടക്ക് കോതമംഗലം നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലായിമാറി. വ്യാപാര സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും പ്രവര്‍ത്തില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. നെല്ലിക്കുഴി, നെല്ലിമറ്റം, നേര്യമംഗലം, കോട്ടപ്പടി, വാരപ്പെട്ടി, കീരമ്പാറ, എന്നീ പ്രദേശങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്ക് ദിനത്തില്‍ കോതമംഗലം നഗരത്തില്‍ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുസമ്മേളവും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മളനം സിഐടിയു താലൂക്ക് സെക്രട്ടറി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു.
ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി താലൂക്ക് സെക്രട്ടറി എം.എസ്. ജോര്‍ജ്, എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, ഐഎന്‍ടിയുസി താലൂക്ക് സെക്രട്ടറി റോയി കെ. പോള്‍, കെടിയുസി (എം) നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.സി. ചെറിയാന്‍, കെടിയുസി (സ്‌കറിയ) മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര എന്നിവര്‍ പ്രസംഗിച്ചു. സി.പി.എസ് ബാലന്‍, പി.പി. മൈതീന്‍ഷാ, ശശി കുഞ്ഞുമോന്‍, വി.സി. മാത്തച്ചന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
You must be logged in to post a comment Login