കോതമംഗലം : ഭോപ്പാലിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെറ്ററൻ (Veteran) വിഭാഗത്തിൽ ഒന്നാം സ്ഥാനം കോതമംഗലം പോത്താനിക്കാട്ട് ( ഉണ്ണുപ്പാട്ട് ) വീട്ടിൽ ജോസഫ് ആന്റണി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോഴിക്കോട് വടയാട്ടുകുന്നേൽ വീട്ടിൽ ജെയിംസ് കുട്ടിയും നേടി. പാലക്കാട് റൈഫിൾ ക്ലബ്ബിലെ വിപിൻ ദാസ് ആണ് ഇരുവരുടെയും പരിശീലകൻ. തൊടുപുഴ മുട്ടം ഷൂട്ടിംഗ് റേഞ്ച് ക്ലബ്ബിലെ നിറ സാനിധ്യവും , ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട് ജോസഫ് ആന്റണി.
കോതമംഗലം ഉണ്ണുപ്പാട്ട് കുടുബത്തിലെ സഹോദരങ്ങളായ ജോർജ് ആന്റണിയും ജോസഫ് ആന്റണിയും കാർ ഓട്ട മത്സരങ്ങളിലൂടെ കോതമംഗലത്തിന് സുപരിചിതമായ വ്യക്തികൾ കൂടിയാണ്. എം.ആർ.ഫിന്റെ ആഭ്യമുഖ്യത്തിൽ നടന്ന പോപ്പുലർ റാലിയിലും , മൂന്നാർ റാലിയിലും വിജയികൾ ആയതും ഈ സഹോദരങ്ങൾ ആയിരുന്നു. ജോസഫ് ആന്റണിയുടെ മൂന്ന് മക്കളും ഷൂട്ടിങ്ങിൽ നൈപുണ്യം നേടിയവരും, ദേശീയ മെഡൽ കരസ്ഥമാക്കിയവരുമാണ്. 2008-യിൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഷൂട്ടിംഗ് മത്സരത്തിൽ ജോസഫ് ആന്റണിയുടെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുബത്തിന് 22 മെഡലുകൾ ലഭിച്ചു എന്നുള്ളതും അപ്പൂർവ്വമായ നേട്ടം കൂടിയാണ്.
You must be logged in to post a comment Login