NEWS
ദേശീയ അംഗീകാരം കരസ്ഥമാക്കി കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രo

തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം എഴായി. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിന് പരിഗണിക്കുന്നത്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്സിന് തെരഞ്ഞെടുക്കുന്നത്. സെപ്തംബറിലാണ് കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്. ഈ പരിശോധനയില്‍ കോട്ടപ്പടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് 90 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഏറണാകുളം ജനറല്‍ ആശുപത്രി, തൃക്കാക്കര നഗരപ്രാഥമികാരോഗ്യകേന്ദ്രം, വാഴക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രങ്ങളായ പണ്ടപ്പിള്ളി, കീച്ചേരി എന്നിവയാണ് അംഗീകാരം നേടിയ മറ്റ് സ്ഥാപനങ്ങള്‍.
തിരുവനന്തപുരത്തു വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ കൈയ്യിൽ നിന്നും കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് MK വേണു അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ MK എൽദോസ്, പഞ്ചായത്ത് മെമ്പർ ഷൈമോൾ ബേബി, കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രo മെഡിക്കൽ ഓഫീസർ ഡോക്ടർ ജെറാൾഡ് പി മാത്യു , കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രത്തിലെ ജീവനക്കാർ , ആശാ വർക്കേഴ്സ് , ദേശീയാംഗീകാരത്തിനായി പ്രവർത്തിച്ച കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രത്തിലെ മുൻ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
CRIME
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26 നാണ് കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു.
കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും വനപാലകർ പിടികൂടിയിട്ടുണ്ട്.
ഭക്ഷിച്ചതിന് ശേഷം ബാക്കി വന്ന ഇറച്ചിയും പിടികൂടിയിട്ടുണ്ട്. പ്രതികളെ പിടികൂടുവാനുള്ള അന്വേഷണത്തിൽ നേര്യമംഗലം റേഞ്ച്
വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു തുടങ്ങിയവരും പങ്കെടുത്തു.
NEWS
ഇടതു ഭരണത്തിൽ ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറി: ഡീൻ കുര്യാക്കാസ് MP

കോതമംഗലം: ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനു ശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർത്ഥ്യമായെന്ന് ഡീൻ കുര്യാക്കോസ് MP . ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആൾ നാശവും , കൃഷി നാശവും , ഒപ്പം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും , കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ (കുട്ടമ്പുഴ , കീരമ്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന )വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുമ്പോൾ , കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തി, കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സർക്കാരാണ് നാടു ഭരിക്കുന്നത്. UDF സർക്കാർ 2013 ൽ ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോൺ എന്നെടുത്ത തീരുമാനം പിൻവലിച്ച് , ഒരു കി.മീ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ബഫർ സോൺ എന്നു തീരുമാനിച്ച ഈ ഗവൺമെന്റിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് UDF നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. MP യും , DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിച്ച് രാവിലെ ഭൂതത്താൻ കെട്ടിൽ നിന്നും ആരംഭിച്ച് വൈകിട്ട് കുട്ടമ്പുഴയിൽ സമാപിച്ച സമരയാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എറണാകുളം ജില്ലയിലെ ജനവാസ മേഖലകൾ ഒരിടത്തും ബഫർ സോൺ അനുവദിക്കില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷിയാസ് പറഞ്ഞു.
കാർഷിക മേഖലയെ സമ്പൂർണ്ണമായി തകർത്തെറിയുന്ന ബഫർ സോൺ നയം സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിക്കാൻ പ്രേരണ നൽകിയത് ഇടതു സർക്കാർ ആണെന്ന് രാവിലെ ഭൂതത്താൻ കെട്ടിൽ ഉത്ഘാടനം ചെയ്തു ഫ്രാൻസിസ് ജോർജ് Ex MP പറഞ്ഞു. Tu കുരുവിള Ex MLA, ഷിബു തെക്കും പുറം, പി.കെ മൊയ്തു, മൈക്കിൾ , PAM ബഷീർ, KP ബാബു, PP ഉതുപ്പാൻ , എ.ജി ജോർജ് ,എബി എബ്രാഹം, MS എൽദോസ് , UDF പഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റു നേതാക്കൾ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
NEWS
സിജു പുന്നേക്കാട് തയ്യാറാക്കിയ പുസ്തകം “സ്നേഹത്തിന്റെ ആൾരൂപം” പ്രകാശനം ചെയ്തു.

കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സിന്റെ ജീവിതാനുഭവങ്ങളും ദൈവീക ഇടപെടലുകളും സാക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പ്രതിപാദിച്ച്,പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ചിത്രകാരനും സാഹിത്യകാരനുമായ സിജു പുന്നേക്കാട് തയ്യാറാക്കിയ പുസ്തകം “സ്നേഹത്തിന്റെ ആൾരൂപം” പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
വികാരി റവ. ഫാദർ ജോസ് ജോൺ പരണായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ,എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസ്,ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത,യൂത്ത് അസോസിയേഷൻ സെക്രട്ടറി ബേസിൽ എൽദോസ് കുന്നത്താൻ,എം ജെ എസ് എസ് എ ജനറൽ സെക്രട്ടറി ഷെവ. എം ജെ മർക്കോസ്,പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സിനി ബിജു,സഭ മാനേജിംഗ് കമ്മിറ്റിയംഗം(പുന്നേക്കാട് സെന്റ് ജോർജ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ)വി പി ജോയി,കൊണ്ടിമറ്റം സെന്റ് പോൾസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജെസിമോൾ ജോസ്,ബസേലിയൻ മീഡിയ ഷാനു പൗലോസ്,ഗ്രന്ഥ രചയിതാവ് സിജു പുന്നേക്കാട്,എം ജെ എസ് എസ് എ കോതമംഗലം മേഖലാ സെക്രട്ടറി ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു.സഹ വികാരി റവ.ഫാദർ ജോബി ജോസ് തോമ്പ്ര സ്വാഗതവും ട്രസ്റ്റി കെ ഡി വർഗീസ് നന്ദിയും പറഞ്ഞു.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
NEWS3 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു
-
EDITORS CHOICE5 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS5 days ago
നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര്‍ അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി
You must be logged in to post a comment Login