Connect with us

Hi, what are you looking for?

NEWS

ദേശീയ അംഗീകാരം കരസ്ഥമാക്കി കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രo

തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം എഴായി. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിന് പരിഗണിക്കുന്നത്.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സിന് തെരഞ്ഞെടുക്കുന്നത്. സെപ്തംബറിലാണ് കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്. ഈ പരിശോധനയില്‍ കോട്ടപ്പടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് 90 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഏറണാകുളം ജനറല്‍ ആശുപത്രി, തൃക്കാക്കര നഗരപ്രാഥമികാരോഗ്യകേന്ദ്രം, വാഴക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രങ്ങളായ പണ്ടപ്പിള്ളി, കീച്ചേരി എന്നിവയാണ് അംഗീകാരം നേടിയ മറ്റ് സ്ഥാപനങ്ങള്‍.

തിരുവനന്തപുരത്തു വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ കൈയ്യിൽ നിന്നും കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് MK വേണു അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ MK എൽദോസ്, പഞ്ചായത്ത് മെമ്പർ ഷൈമോൾ ബേബി, കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രo മെഡിക്കൽ ഓഫീസർ ഡോക്ടർ ജെറാൾഡ് പി മാത്യു , കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രത്തിലെ ജീവനക്കാർ , ആശാ വർക്കേഴ്‌സ് , ദേശീയാംഗീകാരത്തിനായി പ്രവർത്തിച്ച കോട്ടപ്പടി പ്രാഥമികാരോഗൃ കേന്ദ്രത്തിലെ മുൻ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ നീക്കുവാൻ നടപടിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ...

NEWS

കോതമംഗലം: – കോട്ടപ്പടി, കൂവക്കണ്ടത്ത് വീട്ടുമുറ്റം വരെ എത്തിയ കാട്ടാന കൃഷി നാശം വരുത്തി, ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡായ പ്ലാമുടി, കൂവക്കണ്ടം ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗങ്ങളെ കൊണ്ടുള്ള ദുരിതം...

error: Content is protected !!