കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി മരംമുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഉച്ച കഴിഞ്ഞു രണ്ടര മുതൽ അതി ശക്തമായ മഴയായിരുന്നു കോതമംഗലം മേഖലയിൽ. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ സുനിൽ മാത്യു, അൻസൽ കെ എ, ഷാനവാസ് പി എം, ആബിദ് ഒ എ, അൻവർ സാദത്ത്, സനിൽകുമാർ എസ്, സാം വസന്തകുമാർ എന്നിവർ ചേർന്നാണ് മരംമുറിച്ചു മാറ്റി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്.
