കോതമംഗലം : മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ 1988 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ NAAM 88,കോതമംഗലം കറുകടത്ത് മറ്റത്തിൽ വീട്ടിൽ സുജാതക്കും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദർശിനും പുന:നിർമ്മാണം നടത്തിയ വീടിൻ്റെ താക്കോൽ കൈമാറി.താക്കോൽദാനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. NAAM 88 ൻ്റെ മാതൃകപരമായ സേവനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് MLA പറഞ്ഞു. വിധവയായ സുജാതയുടെ ദുരവസ്ഥ മനസ്സിലാക്കിയ MLA യുടെ അഭ്യർത്ഥന പ്രകാരമായിരുന്നു വീടീൻ്റെ പുന:നിർമ്മാണം NAAM 88 ഏറ്റെടുത്ത് പൂർത്തിയാക്കിയത്.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിർധനരായ കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവർക്കു പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി അവരെ സമൂഹത്തിലെ മുഖ്യധാരായിലേക്ക് കൊണ്ടു വരുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം എന്നും,ഈ വർഷം നിർമ്മിക്കുന്ന എട്ട് വീടുകളിൽ നാലാമത്തേത് ആണിത് എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച NAAM 88 പ്രസിഡന്റ് അഡ്വക്കേറ്റ് അനീഷ് O V പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് NAAM 88 ന്റെ സ്നേഹോപഹാരം സമർപ്പിക്കുകയും തുടർന്ന് NAAM 88 ന്റെ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം പ്രകാശനം ചെയ്തു.
ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ബിബിത മത്തായി,NAAM 88 വൈസ് പ്രസിഡൻ്റ് സിസി ഷാജി വിതയത്തിൽ,അംഗങ്ങളായ ഷീന K M,ജോയ്സ് ജോർജ്ജ്,ബോബി വർഗീസ്,പ്രജിത്ത് S,അനോ മാത്യു എന്നിവർ പങ്കെടുത്തു.NAAM 88 സെക്രട്ടറി വിനോദ് ബാബു സ്വാഗതവും NAAM 88 ട്രഷറർ സോണി മാത്യു നന്ദിയും പറഞ്ഞു.